നെടുങ്കണ്ടം കസ്റ്റഡി മരണം : രാജ് കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരിച്ചതിന് ഒരുമണിക്കൂറിന് ശേഷമെന്ന് മൊഴി

Jaihind Webdesk
Thursday, July 11, 2019

Rajkumar

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് രാജ് കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരിച്ചതിന് ഒരുമണിക്കൂറിന് ശേഷമെന്ന് ക്രൈം ബ്രാഞ്ചിന് ആശുപത്രി സൂപ്രണ്ട് മൊഴി നൽകി.അതേസമയം മനുഷ്യാവകാശ കമ്മീഷൻ ഇന്ന് നെടുങ്കണ്ടത്ത് എത്തും. സംഭവത്തിൽ വനിതാ പോലീസ് അടക്കം അഞ്ച് പോലീസുകാർ നീരിക്ഷണത്തിലാണ്. ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് ആഭ്യന്തര വകുപ്പിന്‍റെ അനുമതി തേടും.