പാലക്കുളത്തെ പത്തൊമ്പതുകാരന്‍റെ ആത്മഹത്യ : പോലീസിനെതിരെ ആരോപണവുമായി പിതാവ്

Jaihind News Bureau
Wednesday, January 8, 2020

Kerala-Police-4

ആലപ്പുഴ പാലക്കുളത്ത് പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി മരിച്ച അക്ഷയ് ദേവിന്‍റെ അച്ഛൻ. കള്ളക്കേസിൽ കുടുക്കിയതും പരാതിക്കാരുടെ സ്വാധീനത്തിന് വഴങ്ങി മൂത്ത മകനെ മർദ്ദിച്ചതിൽ മനംനൊന്തുമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് അച്ഛൻ സുധാകരൻ പറഞ്ഞു

ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്നുള്ള അടിപിടി കേസിലാണ് അക്ഷയ് ദേവിനെ നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് . അക്ഷയ്‌ക്കൊപ്പം താനും മൂത്ത മകൻ അമൽ ദേവും സ്റ്റേഷനിലേക്ക് പോയിരുന്നു. പരാതിക്കാരുടെ മുന്നിൽ വെച്ച് നോർത്ത് സ്റ്റേഷനിലെ എസ്.ഐ ജോൺ അസഭ്യം വിളിക്കുകയും മൂത്ത മകനെ മർദ്ദിക്കുകയും ചെയ്തു. മോക്ഷണക്കുറ്റമടക്കം ചുമത്തി തന്നെയും മകനെയും അകത്താക്കുമെന്ന് പോലീസ് ഭീഷണി പെടുത്തിയെന്നും സുധാകരൻ പറഞ്ഞു.

കുടുംബത്തിന്‍റെ പരാതിയിൽ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

പോലീസുകാർക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് ഇന്നലെ വൈകിട്ടോടെയാണ് അക്ഷയ് ദേവ് ജീവനൊടുക്കിയത്