കേരളാ പൊലീസിൽ വീണ്ടും അഴിച്ചു പണി; ജില്ലാ പൊലീസ് മേധാവിമാരെ മാറ്റി

Jaihind News Bureau
Saturday, January 4, 2020

Kerala-Police-4

കേരളാ പൊലീസിൽ വീണ്ടും അഴിച്ചു പണി. ജില്ലാ പൊലീസ് മേധാവിമാരെ മാറ്റി. ഐപിഎസ് റാങ്ക തലത്തിലാണ് അഴിച്ചു പണി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയെ കണ്ണൂർ എസ്പിയായി നിയമിച്ചു. ആർ.ആദിത്യയാണ് പുതിയ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ. ഡിഐജി അനൂപ് ജോൺ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെ മേധാവിയാക്കി. കണ്ണൂർ എസ്പിയായ പ്രതീഷ്‌കുമാറിനെ പോലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു.

ടി.നാരായണനാണ് പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. ഇടുക്കിയിൽ പി.കെ. മധുവിനേയും ആർ. കുറുപ്പുസ്വാമിയെ തിരുവനന്തപുരം സിറ്റി ഡിസിപിയായും നിയമിച്ചു. ആർ.സുകേശനാണ് പുതിയ സ്‌പെഷൽ ബ്രാഞ്ച് എസ്പി. വി.എം മുഹമ്മദ് റഫീഖിനെ കൺസ്യൂമർ ഫെഡ് എംഡിയായും നിയമിച്ചു.