അഞ്ചിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ചൂടേറി

Jaihind News Bureau
Monday, September 23, 2019

Election-Commission-of-India

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ നാമനിർദേശപത്രികകളും സമർപ്പിച്ചു തുടങ്ങാം. അടുത്ത തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അടുത്തമാസം ഒന്നിന് സൂക്ഷ്മപരിശോധന നടക്കും. മൂന്നാം തിയതി വരെ പത്രിക പിൻവലിക്കാം.

സംസ്ഥാനത്ത് മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിലേതുൾപ്പെടെ 64 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുമാണ് അടുത്തമാസം 21ന് നടക്കുക.