ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടമായി ; വോട്ടെണ്ണല്‍ ഡിസംബർ 23ന്

Jaihind Webdesk
Friday, November 1, 2019

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 30 നാണ്  ആദ്യ ഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ 23 നാണ് ഫലപ്രഖ്യാപനമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സുനില്‍ അറോറ അറിയിച്ചു.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ : നവംബര്‍ 30 ന് ഒന്നാം ഘട്ടത്തില്‍ 13 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. 20 സീറ്റുകളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 7 ന് ആണ്. മൂന്നാം ഘട്ടം ഡിസംബര്‍ 12 ന് 17 സീറ്റുകളിലേക്ക് നടക്കും. നാലാം ഘട്ടം ഡിസംബര്‍ 16 ന് 15 സീറ്റുകളിലേക്കും അഞ്ചാം ഘട്ടം ഡിസംബര്‍ 2 ന് 16 സീറ്റുകളിലേക്കും നടക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ജാര്‍ഖണ്ഡില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ അറോറ പറഞ്ഞു. ജനുവരി അഞ്ചിനാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അഞ്ച് ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല.