ശബരിമലയില്‍ ഇന്നും നാടകീയ രംഗങ്ങള്‍

Jaihind Webdesk
Sunday, October 21, 2018

ശബരിമല നടയടയ്ക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പമ്പയും സന്നിധാനവും ഇന്നും പ്രക്ഷുബ്ധമായി. മലകയറാൻ രണ്ട് യുവതികള്‍ എത്തിയതോടെയാണ് പ്രതിഷേധം ഉണ്ടായത്. ആന്ധ്രാ സ്വദേശികളായ യുവതികളാണ് ഇന്ന് എത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഇവരെ പമ്പ ഗാർഡ് റൂമിലേക്ക് മാറ്റി.

ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മടങ്ങുകയാണെന്നും യുവതികൾ പറഞ്ഞു. ഉല്ലാസ യാത്ര സംഘത്തിനൊപ്പം എത്തിയതായിരുന്നു യുവതികൾ.