ചൈത്രാ തെരേസാ ജോണിനെതിരെ നിലപാട് കടുപ്പിച്ച് സിപി.എം

Jaihind Webdesk
Wednesday, January 30, 2019

വനിതാ സെൽ എസ്പി ചൈത്രാ തെരേസാ ജോണിനെതിരെ നിലപാട് കടുപ്പിച്ച് സിപി.എം. ഇതിനെ തുടർന്ന് തെരേസാ ജോണിന് എതിരെ എന്തു നടപടി സ്വീകരിക്കണമെന്നതിനെ സംബന്ധിച്ച് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി. ഇതോടെ സി.പി.എം ജില്ല കമിറ്റി ഓഫീസ് റെയ്ഡ് ചെയ്ത് സംഭവത്തിൽ വനിത എസ്.പി.. യെ പാർട്ടി വേട്ടയാടുകയാണന്ന് വ്യക്തമായി

ചൈത്ര തെരേസാ ജോൺ റെയ്ഡ് നടത്തിയത് നിയമ വിധേയമാണന്ന് സംഭവം സംബബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തിയ എ.ഡി.ജി.പി മനോജ് എബ്രാഹം ഡി.ജി.പി. ലോക് നാഥ് ബെഹറയ്ക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. റിപ്പോർട്ട് മറികടന്ന് എന്തു നടപടി സ്വീകരിക്കാൻ കഴിയുംമെന്നാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത് അതേസമയം ചൈത്രയ്ക്കെതിരേ നടപടി വേണമെന്ന് ആവശ്യത്തിൽനിന്നു സിപിഎം നിലപാട് മാറ്റിയിട്ടില്ല. സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കാതൊയിരുന്നു റെയ് ഡ്. ഇക്കാര്യത്തിലെ പ്രതിഷേധം അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

അതേ സമയം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ അർദ്ധരാത്രി റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല നടപടിക്ക് സാദ്ധ്യതയും നിലനിൽക്കുന്നു സ്ഥലം മാറ്റുകയോ ചൈത്രയോട് വിശദീകരണം ആവശ്യപ്പെടുകയോ ചെയ്യുകയുമാണ് നിലവിൽ പരിഗണനയിലുള്ള നടപടികൾ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും