എം.എല്‍.എയുടെ പീഡനം; നടപടിയെടുക്കാതെ സി.പി.എം

Jaihind Webdesk
Tuesday, September 4, 2018

പാലക്കാട്: ഷൊർണൂർ എം.എൽ.എ പി.കെ ശശി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ് രംഗത്ത്. വനിതാ നേതാവ് രണ്ടാഴ്ച മുമ്പ് നൽകിയ പരാതി ബൃന്ദ കാരാട്ട് മുക്കി. സീതാറാം യെച്ചൂരി ഇടപെട്ടതോടെ അന്വേഷണ കമ്മീഷനെ രൂപീകരിച്ച് തടിതപ്പുകയാണ് സിപിഎം.

പരാതി വാര്‍ത്തയായതോടെ പിടിച്ചുനില്‍ക്കാനായി സി.പി.എം അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്നതാണ് കേന്ദ്രനേതൃത്വം നിയോഗിച്ച സമിതി. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. രണ്ടാഴ്ച മുൻപാണ് വനിതാ നേതാവ് ബൃന്ദ കാരാട്ടിന് പരാതി നൽകിയത്.