കെ. സുധാകരൻ എംപിയെ കൈകാര്യം ചെയ്യുമെന്ന് കെ.കെ. രാഗേഷ്; സുധാകരനെതിരെ മോശം പരാമർശം; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

Jaihind News Bureau
Thursday, February 18, 2021

കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ എംപിയെ കൈകാര്യം ചെയ്യുമെന്ന് കെ.കെ. രാഗേഷ് എംപിയുടെ ഭീഷണി. സുധാകരനെതിരായ രാഗേഷിന്‍റെ ഭീഷണിയും മോശം പരാമർശവും സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സുധാകരനെ ഇനിയെങ്കിലും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിന് ആപത്താണെന്ന് കെ.കെ. രാഗേഷ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രാഗേഷിന്‍റെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. സിപിഎമ്മിന്‍റെ പിന്‍വാതില്‍ പ്രവേശനങ്ങള്‍ക്കും സർക്കാർ അഴിമതിക്കുമെതിരെ ആഞ്ഞടിക്കുന്ന കെ.സുധാകരനോടുള്ള സിപിഎമ്മിന്‍റെ ഭയമാണ് അദ്ദേഹത്തെ അപമാനിക്കുന്നതിലേയ്ക്ക് രാഗേഷിനെ പ്രേരിപ്പിച്ചതെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം വരുന്നത്.