പാര്‍ലമെന്റില്‍ നിന്നുള്ള ശമ്പളം പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന് നല്‍കുമെന്ന് കോണ്‍ഗ്രസ് എം.പി എച്ച്. വസന്തകുമാര്‍

Jaihind Webdesk
Monday, June 3, 2019

കന്യാകുമാരി: എം.പിയെന്ന നിലയിലുള്ള തന്റെ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ദരിദ്രര്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് എച്ച്. വസന്തകുമാര്‍. കന്യാകുമാരി ജില്ലയില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് എം.പിയാണ് എച്ച്. വസന്തകുമാര്‍. നങ്കുനേരി മണ്ഡലത്തിലെ എം.എല്‍.എ ആയിരിക്കെയാണ് വസന്തകുമാര്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചതും വിജയിച്ചതും. എം.എല്‍.എയുടെ ശമ്പളവും ഇദ്ദേഹം ഇതുപോലെ പാവങ്ങള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തിന് വേണ്ടി മാറ്റിവെച്ചിരുന്നു.

‘എം.എല്‍.എ ആയിരുന്നപ്പോഴും ഞാന്‍ എന്റെ ശമ്പളവും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ദരിദ്രരുടെ വിദ്യാഭ്യാസത്തിനായി നല്‍കിയിരുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും അത് തുടരും. അതെന്റെ ജീവിതതത്വമാണ്. -വസന്തകുമാര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് വെളിപ്പെടുത്തി.  മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പൊന്‍ രാധാകൃഷ്ണനെ 2,46,136 വോട്ടുകള്‍ക്കാണ് വസന്തകുമാര്‍ പരാജയപ്പെടുത്തിയത്.