നാലാം ദിനവും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Jaihind Webdesk
Saturday, October 20, 2018

യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, നാലാം ദിനവും മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. ശബരിമല വിഷയത്തിൽ കേരളത്തിൽ ശക്തമായ സമരവും അക്രമവും പടരുമ്പോഴും മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയാണ്.

അതേസമയം, പണം പിരിക്കാൻ മന്ത്രിമാർക്ക് വിദേശത്തേയ്ക്ക് പോകാൻ സന്ദർശനം നിഷേധിച്ച വിഷയത്തിൽ പ്രധാനമന്ത്രിയ്ക്കെതിരെയുള്ള വിമർശനം പിണറായി രൂക്ഷമാക്കി. പറഞ്ഞ വാക്കിന് വില ഇല്ലാതായാൽ ഏത് സ്ഥാനത്ത് ഇരുന്നിട്ട്  എന്താണ് കാര്യമെന്ന്  പിണറായി പൊതുയോഗത്തിൽ കുറ്റപ്പെടുത്തി.