ട്രെയിനുകള്‍ വൈകും; റെയില്‍വെ അറിയിപ്പ്

Jaihind Webdesk
Tuesday, October 16, 2018

 

വീണ്ടും ട്രെയിനുകൾ വൈകിയോടുമെന്ന അറിയിപ്പുമായി റെയിൽവെ. നാളെ മുതൽ ആറ് ദിവസത്തേക്കാണ് ട്രെയിൻ സമയത്തിൽ നിയന്ത്രണം ഉണ്ടാവുക. തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളെ തുടർന്നാണ് സമയത്തിൽ നിയന്ത്രണം.

പാലക്കാട് ഡിവിഷന് കീഴിലെ തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളുടെ പ്രവർത്തനങ്ങളെ തുടർന്നാണ് ട്രെയിൻ സമയത്തിൽ മാറ്റം വരുന്നത്. ഒക്ടോബർ 16, 23, 30 തിയതികളിൽ നാഗർകോവിൽ-മാംഗ്ലൂർ ഏറനാട് എക്സപ്രസിന് സമയമാറ്റം ഉണ്ടാവും. നാഗർകോവിലിൽ നിന്നും രണ്ട് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂർ വൈകി മൂന്നര മണിക്കായിരിക്കും യാത്ര പുറപ്പെടുക.

ഒക്ടോബർ 16, 23, 30 തീയതികളിൽ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുടെ ഇരുവശത്തേയ്ക്കുമുള്ള യാത്ര വൈകും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് കുറ്റിപ്പുറം-തിരുന്നാവായ സെക്ഷനിൽ 35 മിനിട്ട് വൈകിയാവും സർവീസ് നടത്തുക. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് ഉച്ചയ്ക്ക് 1.45ന് പുറപ്പെടേണ്ട കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 35 മിനിറ്റ് വൈകി ഉച്ചയ്ക്ക് 2.20ന് പുറപ്പെടും.

ഒക്ടോബർ 17, 24, 31 എന്നീ തിയതികളിൽ രണ്ട് മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട 16606  നമ്പർ നാഗർകോവിൽ-മാംഗ്ലൂർ ഏറനാട് എക്സപ്രസ് ഒരു മണിക്കൂർ വൈകി 3 മണിക്കായിരിക്കും പുറപ്പെടുക.