പ്രളയദുരന്തത്തില്‍ കേരളത്തിന് കൈത്താങ്ങായി അമേതിയില്‍ നിന്നും സ്നേഹോപഹാരം

Jaihind News Bureau
Tuesday, September 25, 2018

പ്രളയദുരന്തത്തില്‍ കേരളത്തിന് കൈത്താങ്ങായി അമേതിയില്‍ നിന്നും സ്നേഹോപഹാരം. 2.57 ലക്ഷം രൂപ സമാഹരിച്ച് അതിന്‍റെ ചെക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൈമാറുകയാണ് ചെയ്തത്. അമേതിയിലെ ചെറുകിട കച്ചവടക്കാരും കര്‍ഷകരും സ്ത്രീകളും വഴിയോരകച്ചവടക്കാരുമാണ് തങ്ങളാല്‍ കഴിയുന്ന തുക സമാഹരിച്ച് നല്‍കിയത്.

സ്നേഹത്തിന്‍റെ മകുടോദാഹരണം കാഴ്ചവച്ച അമേതി നിവാസികളുടെ ഈ മഹത്തായ ശ്രമദാനത്തില്‍ അവരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.