
മലപ്പുറത്ത് കാട്ടുപന്നിക്കായി വച്ച വൈദ്യുതി വയറിൽ തട്ടി കർഷകന് ദാരുണാന്ത്യം. അങ്ങാടിപ്പുറം പരിയാപുരത്താണ് ദാരുണ സംഭവമുണ്ടായത്. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് (54) ആണ് ഷോക്കേറ്റ് മരിച്ചത്. കാട്ടുപന്നികളെ തടയാൻ വയലിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിൽ തട്ടിയാണ് അപകടം സംഭവിച്ചത്. മൃതദേഹത്തിന് സമീപം ഒരു കാട്ടുപന്നിയെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അബ്ദുൽ അസീസ് പാട്ടത്തിന് എടുത്ത ഭൂമിയിൽ നടത്തിയിരുന്ന വാഴകൃഷി സംരക്ഷിക്കാൻ സ്ഥാപിച്ച വൈദ്യുതി സംവിധാനമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങളെ തടയുന്ന പ്രവണതക്കെതിരെ മുന്നറിയിപ്പുകൾ ശക്തമാക്കേണ്ടതുണ്ടെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.