
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി നഴ്സിംഗ് അസിസ്റ്റന്റിനെ ക്രൂരമായി ആക്രമിച്ചു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റും കുരീപ്പുഴ സ്വദേശിയുമായ സുരേഷ് ബാബുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ സെബാസ്റ്റ്യന്‍ എന്ന രോഗിയാണ് അക്രമം നടത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ വെച്ചായിരുന്നു സംഭവം. സുരേഷ് ബാബുവിന്റെ തലയ്ക്കും കഴുത്തിനുമാണ് പരിക്കേറ്റിട്ടുള്ളത്. സെബാസ്റ്റ്യന്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.