
കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ 9.5 വര്‍ഷത്തെ ഭരണ പരാജയവും അഴിമതിയും സ്വജനപക്ഷപാതവും വിവിരിച്ചുകൊണ്ടുള്ള കുറ്റപത്രം മറക്കില്ല കേരളം എന്ന പേരില്‍ യു ഡി എഫ് കൊച്ചിയില്‍ പ്രകാശനം ചെയ്തു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ തടയാന്‍ കേരള സര്‍ക്കാരും കേരള സര്‍ക്കാന്‍ ബി ജെ പി ക്കാര്‍ക്കെതിരെ അന്വേഷിക്കുന്ന കേസുകള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടാക്കിയെന്ന് യു ഡി എഫ് കുറ്റപത്രം.
യു ഡി എഫ് കുറ്റപത്രത്തില്‍ പറയുന്നത് ഇതൊക്കെയാണ്:
സി പി എം -ബി ജെ പി അവിശുദ്ധ സി ജെ പി കൂട്ടുകെട്ട്
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ തടയാന്‍ കേരള സര്‍ക്കാരും കേരള സര്‍ക്കാന്‍ ബി ജെ പി ക്കാര്‍ക്കെതിരെ അന്വേഷിക്കുന്ന കേസുകള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടാക്കി
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള പി എം ശ്രീ പദ്ധതി രാത്രിയുടെ മറവില്‍ നടപ്പാക്കി. പിണറായി യുടെയും മകന്റെയും മകളുടെയും പേരിലുള്ള കേസുകള്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ലാവ്ലിന്‍ കേസ്, ഡോളര്‍ കടത്ത് തുടങ്ങിയ അന്വേഷണങ്ങളെല്ലാം പിണറായി വിജയന്‍ മന്ദഗതിയിലാക്കി
ജനാധിപത്യമല്ല കുടുംബാധിപധ്യം
മകളെ കൂട്ടുപിടിച്ച് പിണറായി വിജയന്‍ നടത്തിയ സി എം ആര്‍ എല്‍ അഴിമതി, മരുമകനായ മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത് വകുപ്പിലെ ഭരണ പരാജയങ്ങള്‍, നികുതി പണം ഉപയോഗിച്ചുകൊണ്ടുള്ള 237 ഔദ്യോഗിക യാത്രകള്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന് 100 കോടിയും കിഫ്ബിയുടെ പരസ്യത്തിന് 115 കോടിയും കേരളീയം നടത്തിയതിന്റെ പേരില്‍ 42 കോടിയും നവകേരളം നടത്തി 12 അധികം കോടിയും പി ആര്‍ ധൂര്‍ത്തിലൂടെ പിണറായി കട്ടുമുടിച്ചു.
കരുവന്നൂര്‍ ബാങ്ക് കൊള്ളയിലൂടെ 400 കോടിയും കോവിഡ് കാലത്ത് 700 കോടിയും കെ ഫോണിലൂടെ 520 കോടിയും പിണറായി സര്‍ക്കാര്‍ അഴിമതി നടത്തി തട്ടിയെടുത്തു. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2026 ല്‍ അധികാരം ഒഴിയുമ്പോള്‍ കേരളത്തിന്റെ ആകെ കടം 6ലക്ഷം കോടിയാകും. അതുവഴി ഓരോ മലയാളിയുടെയും തലയില്‍ 1.66 ലക്ഷം രൂപയുടെ ബാധ്യതയാകും.
നിലവില്‍ കേരളത്തിന്റെ ഗ്രാമീണ ശരാശരി കടം 250000 ആയി.
കിഫ്ബി വഴി 20000 കോടിയും കാരുണ്യ പദ്ധതിക്ക് 2200 കോടിയും മെഡിക്കല്‍ സര്‍വീസ് കോര്പറേഷന്‍ 400 കോടിയും ക്ഷേമനിധി ബോര്‍ഡ്കള്‍ക്ക് 2500 കോടിയും സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനിക്ക് 12900 കോടിയുമാണ് പിണറായി സര്‍ക്കാര്‍ കുടിശ്ശിക ഉണ്ടാക്കിവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയും കൂടി ആയിരിക്കുന്ന കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണം 23 എണ്ണമാണ്. കസ്റ്റഡിമര്‍ദ്ദനങ്ങളും കൂടി വരുന്നുണ്ട്. കുന്നംകുളത്തെയും പീച്ചിയിലെയും പൊലീസ് സ്റ്റേഷനുകളിലെ ക്രൂര മര്‍ദനങ്ങളുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴും കുറ്റക്കാരായ പൊലീസ് ക്രിമിനലുകളെ പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് സംരക്ഷിക്കുകയാണ്.
കേരളത്തിന്റെ ആരോഗ്യമേഖല ഇപ്പോള്‍ വെന്റിലേറ്ററിലാണ്. 225ആശുപത്രി കെട്ടിടങ്ങള്‍ അപകടവസ്ഥയിലാണ്ൗ. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് ബൈസ്റ്റാന്‍ഡറായി നിന്ന അമ്മ കൊല്ലപ്പെട്ടത് കേരള സമൂഹം മറന്നിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്ന് ക്ഷാമം, മെഡിക്കല്‍ കോളേജില്‍ ജനം ചികിത്സ കിട്ടാതെ മരിക്കുന്നു
കേരളത്തിലെ യുവാക്കള്‍ക്ക് അവകാശപ്പെട്ട തൊഴിലവസരങ്ങള്‍ പിണറായി സര്‍ക്കാര്‍ നിഷേധിക്കുന്നു. കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമാണ്. കേരളത്തിലെ 30% യുവാക്കള്‍ തൊഴില്‍ രഹിതരാണ്, ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിണറായി വാഗ്ദാനം ചെയ്ത 20ലക്ഷം തൊഴിലാവാസരങ്ങള്‍ വെറും പാഴ്വാക്കായി. കര്‍ഷകരെ പിണറായി സര്‍ക്കാര്‍ ഉപേക്ഷിച്ചു. മില്ലുടമകളുമായി ഒത്തുകളിച്ച് നെല്ല് സംഭരണം സര്‍ക്കാര്‍ ആട്ടിമറിക്കുന്നു. 75% കര്‍ഷകര്‍ കടബാധ്യതയിലാണ്
4 വര്‍ഷമായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പദ്ധതി തുകയില്‍ വര്‍ധനവില്ല.
കേരളത്തെ ലഹരിമരുന്നിന്റെ തലസ്ഥാനമാക്കി. രാജ്യത്തെ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ കേരളത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 8.25 ലക്ഷം ആളുകള്‍ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നു. ഇതില്‍ 75000 പേര്‍ കുട്ടികളാണ്. കേരളത്തിലെ തദ്ദേശ ഭരണം പാളി. മാലിന്യ സംസ്‌കരണം പരാജയപ്പെട്ടതിനാല്‍ രോഗങ്ങള്‍ പടരുന്നു. തെരുവ് നായ ശല്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു.