സംസ്ഥാനത്ത് പെട്രോളിന് റെക്കോർഡ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 19 പൈസ വർധിച്ച് 80.08 രൂപയിലെത്തി. ഡീസൽ ലിറ്ററിന് 18 പൈസ വർധിച്ച് 73.43 രൂപയിലുമാണ് ഇന്നത്തെ വിതരണം.
കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 19 പൈസ വർധിച്ച് 78.68 രൂപയിലും ഡീസൽ ലിറ്ററിന് 18 പൈസ വർധിച്ച് 72.04 രൂപയിലുമെത്തി. കോഴിക്കോടും ഇതേ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്.
പെട്രോൾ, ഡീസൽ വില ദിനംപ്രതി നിശ്ചയിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയതോടെയാണ് ഓരോ ദിവസവും വില വർധിപ്പിച്ച് സർവകാല റെക്കോർഡിലെത്തിച്ചത്. കർണാടക തെരഞ്ഞെടുപ്പ് സമയത്ത് 19 ദിവസം ഇന്ധനവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണക്കമ്പനികൾ വില വീണ്ടും കൂട്ടുകയായിരുന്നു.