സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോൺഗ്രസ് പ്രവർത്തകർ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാനായി ജയ്ഹിന്ദ് ടി.വി സമാഹരിക്കുന്ന സഹായ നിധിയിലേക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറി.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ജയ്ഹിന്ദ് ടി.വി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ഭക്ഷണ സാധനങ്ങൾ സമാഹരിച്ചിരുന്നു. നിരവധി ആളുകളാണ് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ സമാഹരിച്ച ഭക്ഷണ സാധനങ്ങൾ ഡി.സി.സി ജനറൽ സെക്രട്ടറി സി.ആർ പ്രാണകുമാർ കൈമാറി.
ഭക്ഷണ സാധനങ്ങൾ പതിവായി ഇവർ വിവിധ ക്യാമ്പുകളിൽ എത്തിക്കാറുണ്ട്. ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറുകയാണ് നെയ്യാറ്റിൻകരയിലെ കോൺഗ്രസ് പ്രവർത്തകർ.