കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു

Jaihind News Bureau
Tuesday, July 17, 2018

51 അംഗങ്ങൾ അടങ്ങുന്നതാണ് പുതിയ സമിതി. കേരളത്തിൽ നിന്നും എ.കെ.ആൻറണി, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളായും പി.സി ചാക്കോ സ്ഥിരാംഗമായും പുനഃസംഘടനയിൽ ഇടം പിടിച്ചു.

23 പ്രവർത്തക സമിതി അംഗങ്ങൾ, 18 സ്ഥിരം ക്ഷണിതാക്കൾ, 10 പ്രത്യേക ക്ഷണിതാക്കൾ എന്നിവരടങ്ങിയതാണ് പുതിയ സമിതി. എ.കെ ആന്റണി പ്രവർത്തക സമിതിയിൽ തുടരും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടിയും കെ.സി വേണുഗോപാലും പ്രവർത്തക സമിതിയിൽ പുതുതായി ഇടം പിടിച്ചു.

ഡൽഹിയുടെ ചുമതലയുള്ള പി.സി ചാക്കോ പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി.

നേരത്തെ പ്രവർത്തക സമിതിയെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പുനഃസംഘനയിൽ മുതിർന്നവർക്കും യുവാക്കൾക്കും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട് പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക പോഷക സംഘടന അധ്യക്ഷൻമാർ ഉൾപ്പെടുന്നതാണ്.

പ്രവർത്തക സമിതിയുടെ ആദ്യ യോഗം വരുന്ന ഞായറാഴ്ച ഡൽഹിയിൽ ചേരും.