കൂടുതൽ സേനയെ അയക്കാമെന്ന് പ്രതിരോധമന്ത്രി ഉറപ്പുനൽകിയതായി എ.കെ ആന്‍റണി

Jaihind News Bureau
Saturday, August 18, 2018

കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. ഇത്രയേറെ കേരളം ഭീതിയിലായത് കണ്ടിട്ടില്ല. പതിനായിരങ്ങൾ ഇപ്പോഴും രക്ഷകരെ കാത്ത് കഴിയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയും താനും പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും പ്രതിരോധമന്ത്രിയായും സംസാരിച്ചു. പരമാവധി സഹായം വേണമെന്നും കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എ.കെ ആന്‍റണി പറഞ്ഞു.