ഊട്ടിയില്‍‌ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 മരണം

Jaihind News Bureau
Thursday, June 14, 2018

തമിഴ്നാട്: ഊട്ടിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു.  25 പേർക്ക് പരിക്കേറ്റു. ഊട്ടി കൂനൂർ റോഡിൽ വെച്ചാണ് 100 അടി താഴ്ചയിലേക്ക് ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞ് അപകടമുണ്ടായത്. ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.