യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു

Jaihind News Bureau
Thursday, March 5, 2020

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. ദേശീയ ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജോയിന്‍റ് സെക്രട്ടറിമാർ എന്നിവരുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും രമ്യ ഹരിദാസ് എംപി,  വിദ്യ ബാലകൃഷ്ണന്‍ എന്നിവര്‍ സെക്രട്ടറിമാരായി.

5 ജനറൽ സെക്രട്ടറിമാർ, 40 സെക്രട്ടറിമാർ, 5 ജോയിന്‍റ് സെക്രട്ടറിമാർ എന്നിവരടങ്ങിയ ലിസ്റ്റിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി.