സ്ത്രീപക്ഷത്ത് നിന്ന് സ്ത്രീക്കൾക്ക് വേണ്ടി ഇടപെടാത്ത കേരളത്തിലെ വനിതാ കമ്മിഷൻ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞുവെന്ന് രമ്യ ഹരിദാസ്

Jaihind News Bureau
Wednesday, October 16, 2019

ramya-haridas

കേരളത്തിലെ വനിതാ കമ്മിഷൻ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞുവെന്ന് രമ്യ ഹരിദാസ് എംപി. വനിതാ കമ്മിഷൻ ഇടതുപക്ഷത്തിന്‍റേതല്ല. സ്ത്രീപക്ഷത്ത് നിന്ന് സ്ത്രീക്കൾക്ക് വേണ്ടി ഇടപെടുക എന്നതാണ് വനിതാ കമ്മിഷന്റെ ഉത്തരവാദിത്തം. എന്നാൽ പ്രതികളുടെ പക്ഷത്താണ് സംസ്ഥാനത്തെ വനിതാ കമ്മീഷൻ നിലകൊള്ളുന്നതെന്നും രമ്യ ഹരിദാസ് ആരോപിച്ചു. തോൽവി ഭയന്നാണ് ഇടതുപക്ഷം സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നതെന്നും ഷാനിമോൾ ഉസ്മാനെതിരെ നടത്തിയ പരാമരശത്തിന് അരൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും രമ്യ ഹരിദാസ് എംപി അരൂരിൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.