ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും പെങ്ങളൂട്ടി എം.പി ആലത്തൂരില്‍ നിറസാന്നിദ്ധ്യം

Jaihind Webdesk
Sunday, June 30, 2019

ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് വീണ്ടും ചരിത്രം തിരുത്തുകയാണ്. ആലത്തൂരില്‍ ജയിച്ചാല്‍ ആലത്തൂരിന്‍റെ മണ്ണില്‍ താനെപ്പോഴും ഉണ്ടാകുമെന്ന് പറഞ്ഞത് രമ്യ ഹരിദാസ് അക്ഷരം പ്രതി പാലിക്കുകയാണ്. ജനങ്ങളോടൊപ്പം മണ്ണില്‍ ചവിട്ടിനിന്നുകൊണ്ടാണ് രമ്യ വീണ്ടും താരമായി മാറുന്നത്. കർഷകരായ സ്ത്രീകളോടൊപ്പം വയലില്‍ ഞാറ് നട്ടും ട്രാക്ടറോടിച്ചും എം.പി ജനങ്ങളോടൊപ്പമുള്ള കാഴ്ചകളാണിത്.

എം.പിയുടെ പ്രവർത്തനങ്ങള്‍ ഇങ്ങനെയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും നൂറുമേനി കൊയ്യുമെന്നാണ് ആരാധകർ പറയുന്നത്. രമ്യ ഹരിദാസ് പങ്കുവെച്ച വീഡിയോ കാണാം.