വെടിക്കെട്ട് സെഞ്ച്വറി അഭിനന്ദൻ വർത്തമാന് സമർപ്പിച്ച് വൃദ്ധിമാൻ സാഹ

Friday, March 1, 2019

ട്വൻറി20 ക്രിക്കറ്റിൽ നേടിയ വെടിക്കെട്ട് സെഞ്ച്വറി ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർത്തമാന് സമർപ്പിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ അരുണാചലിനെതിരെ സെഞ്ച്വറി നേടിയ ശേഷമായിരുന്നു സാഹയുടെ പ്രതികരണം.

അരുണാചൽ പ്രദേശിനെതിരെ  ബംഗാളിന് വേണ്ടിയായിരുന്നു  സാഹയുടെ  തകർപ്പൻ പ്രകടനം.  62 പന്തിൽ നിന്ന് 129 റൺസ് എന്ന സാഹയുടെ നേട്ടത്തോടെ   ബംഗാൾ 107 റൺസിന് അരുണാചലിനെ തകർത്തു.

തൻെറ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ടെന്നും അഭിനന്ദനങ്ങൾക്ക് നന്ദിയുണ്ടെന്നും സാഹ പറഞ്ഞു. ‘ഈ ഇന്നിങ്‌സ് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ നേട്ടം പാക് പിടിയിലായ ഇന്ത്യയുടെ ധീരജവാന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നു. അഭിനന്ദന്‍ എത്രയും വേഗം സുരക്ഷിതനായി രാജ്യത്ത് തിരിച്ചെത്താനായി പ്രാര്‍ഥിക്കുന്നു’ – സാഹ ട്വീറ്റ് ചെയ്തു.