വിജിയും കുടുംബവും നിതീതേടി ക്രിസ്തുമസ് ദിനത്തിലും പട്ടിണിസമരത്തില്‍

Jaihind Webdesk
Tuesday, December 25, 2018

നാടും നഗരവും ക്രിസ്തുമസ് ആഘോഷത്തിൽ മുഴുകിയിരിക്കുമ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ പട്ടിണിസമരം നടത്തുകയാണ് നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി ഹരികുമാർ വാഹനത്തിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സനൽ കുമാറിന്‍റെ ഭാര്യ വിജിയും കുടുംബവും. സർക്കാരിന്‍റെ അവഗണന തന്നെയാണ് ഈ കുടുംബത്തെ ക്രിസ്മസ് ദിനത്തിൽ പട്ടിണിസമരം നടത്തേണ്ട സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചത്. ഉപജീവനത്തിനായി ഒരു ജോലി എന്നതാണ് തന്റെ ആവശ്യമെന്നും സർക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂല നിലപാടുണ്ടാക്കുന്നതു വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിജി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു