കൊവിഡ്/ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ അഡ്വ. അനിൽ ബോസിന്‍റെ 12 മണിക്കൂർ ഏകാംഗ ഉപവാസ സമരം മാറ്റിവച്ചു

Jaihind News Bureau
Friday, April 3, 2020

കുട്ടനാട്ടിലെ ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിന് ഭരണകൂട ഇടപെടൽ ആവശ്യപ്പെട്ട് ശനിയാഴ്ച (4.4.2020) മങ്കൊമ്പിൽ അഡ്വ. അനിൽ ബോസ് നടത്തുവാൻ നിശ്ചയിച്ചിരുന്ന 12 മണിക്കൂർ ഉപവാസ സമരം മാറ്റി. കൊവിഡ് 19 ലോക്ക് ഡൗൺ സാഹചര്യങ്ങൾ മൂലം അനുമതി ലഭ്യമാകാത്തതിനാലാണ് ഉപവാസം മാറ്റിയത്. ഏകാംഗ ഉപവാസമാണ് നിശ്ചയിച്ചിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സമരം ബഹുജന പങ്കാളിത്തത്തോടെ നടത്തുമെന്നും അഡ്വ. അനിൽ ബോസ് അറിയിച്ചു.