പൊതുമേഖല സ്ഥാപനമായ ചേര്‍ത്തല ആട്ടോകാസ്റ്റിൽ തൊഴിലാളികളുടെ പട്ടിണിസമരം

Jaihind News Bureau
Friday, June 5, 2020

കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാതെയും ആറ് വര്‍ഷമായി ശമ്പള പരിഷ്കരണമില്ലാതെയും കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന
തൊഴിലാളികള്‍ ഇപ്പോഴും ദുരിതത്തിലാണെന്നും ആട്ടോകാസ്റ്റിനോടും ജീവനക്കാരോടുമുള്ള സർക്കാറിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നും ജീവനക്കാർക്ക് നൽകുവാനുള്ള ശമ്പള കുടിശ്ശികയും റിട്ടയർ ചെയ്തവർക്കുള്ള ഗ്രാറ്റുവിറ്റി ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും എത്രയും വേഗം നൽകണമെന്നും സമരം ഉദ്ഘാടനം ചെയ്ത് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. ആവശൃപ്പെട്ടു. കമ്പനിക്ക് സ്ഥിരമായ ഒരു എം.ഡി. യെ പ്പോലും നിയമിക്കാത്തത് സര്‍ക്കാരിന് പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള അവഗണധയുടെ തെളിവാണെന്നും അവര്‍ പറഞ്ഞു. കെപിസിസി നിർവ്വാഹക സമിതി അംഗം എസ്.ശരത്, മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എന്‍. ചിദംബരൻ, ആൾ കേരള സിൽക്ക് എപ്ലോയിസ് യൂണിയൻ ആട്ടോകാസ്റ് യൂണിറ്റി പ്രസിഡന്‍റ് സി.കെ ഷാജിമോഹൻ എന്നിവർ നേതൃത്വം നൽകി