പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ഡി.സി.സി നിരാഹാര സമരം ആരംഭിക്കുന്നു

Jaihind Webdesk
Saturday, February 23, 2019

 

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഡി.സി.സിയുടെ നേത്യത്വത്തില്‍ ഈമാസം 26 മുതല്‍ കളക്ടറേറ്റ് പടിക്കല്‍ നിരഹാര സമരം ആരംഭിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ലോട്ടിലെ കൃപേഷിന്റയും ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ടു പോകുന്നത്. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ക്വട്ടേഷന്‍ സംഘങ്ങളെയും കൊലക്ക് ഒത്താശ ചെയ്ത ഉന്നതരെയും ഒഴിവാക്കിയാണ് അന്വേഷണം നടത്തുന്നത് എന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനായി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് 26 മുതല്‍ 28 വരെ കാസര്‍കോട് കളക്ടറേറ്റിന് മുമ്പില്‍ നിരഹാരസമരം നടത്തുന്നതെന്ന് ഡി.സി.സി അറിയിച്ചു. കേസ്.സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശരത്തിന്റെ അച്ഛന്‍ ഹൈകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും നേതൃത്വം അറിയിച്ചു.