സംഗീത് ശിവന്‍റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, May 8, 2024

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങിയ മലയാള സിനിമകൾക്ക് പുറമെ ബോളിവുഡിലെയും മുൻനിര സംവിധായകരിൽ ഒരാളായി തിളങ്ങാൻ സംഗീത് ശിവന് സാധിച്ചു. സംഗീത് ശിവന്‍റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.