യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു

Jaihind News Bureau
Tuesday, July 16, 2019

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്. യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്. നിരവധി പ്രമുഖ നേതാക്കളാണ് സമരത്തിന് പിന്തുണയുമായി എത്തുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഒരു മണിക്കൂർ സമയം സമരപന്തലിൽ ചെലവഴിക്കും.

കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ സന്ദര്‍ശിച്ചു.