ഷുക്കൂര്‍ വധം: ജയരാജന് വി.എസിന്‍റെ ഒളിയമ്പ്; ‘നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ’

Jaihind Webdesk
Tuesday, February 12, 2019

vs-achuthanandan

അരിയില്‍ ഷുക്കൂർ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റംചുമത്തിയ സംഭവത്തിൽ ശ്രദ്ധേയമായി വി.എസ് അച്യുതാനന്ദന്‍റെ പ്രതികരണം. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ’ എന്നായിരുന്നു വി.എസിന്‍റെ മറുപടി.

ടി.വി രാജേഷ് എം.എല്‍.എക്കെതിരായ ഗൂഢാലോചനക്കുറ്റം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും ‘നിയമം നിയമത്തിന്‍റെ വഴിക്ക് ശരിയായി പോകുന്നതല്ലേ നല്ലത്’ എന്നായിരുന്നു വി.എസിന്‍റെ മുനവെച്ച മറുചോദ്യം.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമ്പോള്‍ ജയരാജനെ തള്ളിപ്പറയുന്ന നിലപാടാണ് വി.എസിന്‍റേത്.