‘നെഞ്ചോട് ചേര്‍ത്തുപിടിക്കും ; വ്യക്തിപൂജയായി കണ്ടാലും ഒരു ചുക്കുമില്ല’ ; പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ജയരാജസൈന്യം

Jaihind Webdesk
Saturday, June 29, 2019

PJ-Army

പി ജയരാജന് വേണ്ടി അരയും തലയും മുറുക്കി പി.ജെ ആര്‍മി രംഗത്ത്. തങ്ങൾക്ക് ആരോടെങ്കിലും കടപ്പാടുണ്ടെങ്കിൽ അത് രക്തസാക്ഷികളോടും പി ജയരാജനെ പോലെയുള്ള സഖാക്കളോടുമാണെന്ന് പി.ജെ ആര്‍മി ഫേസ്ബുക്കില്‍ കുറിച്ചു. നിശബ്ദരായിരിക്കില്ലെന്നും മരിക്കുന്ന നാൾ വരെ നേഞ്ചോട് ചേർത്ത് പിടിക്കുമെന്നും ജയരാജ സൈന്യം പറയുന്നു. ഇതിനെ വ്യക്തി ആരാധാനയായും വ്യക്തിപൂജയായും കണ്ടാലും ഒരു ചുക്കുമില്ലെന്ന് പറഞ്ഞാണ് പി.ജെ ആര്‍മി കുറിപ്പ് അവസാനിപ്പിക്കുന്നത്.

പാര്‍ട്ടി നിലപാടിനെ തള്ളി ജയരാജന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പി.ജെ ആർമി നിലപാടെടുത്തതോടെ സോഷ്യല്‍ മീഡിയ യുദ്ധം പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാകുകയാണ്.

പി.ജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

”ഞങ്ങൾക്ക് അരോടെങ്കിലും കടപ്പാട് ഉണ്ടെങ്കിൽ അത് ഈ പാർട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന രക്തസാക്ഷികളോടും ശത്രു വർഗത്തിന്‍റെ അക്രമങ്ങൾ ഏൽപ്പിച്ച അവശതകൾ പേറി ജീവിക്കുന്ന ഞങ്ങളുടെ ജീവിച്ചിരിക്കുന്ന രക്ത്സാക്ഷി പുഷ്പ്പട്ടനോടും പി.ജയരാജേട്ടനെ പോലെയുള്ള സഖാക്കളോടും ,, പാർട്ടിക്ക് വേണ്ടി നാടുകടത്തപ്പെട്ട കാരായി സഖാക്കളോടും ആണ് …

അവർക്കെതിരെ ഭൂർഷാ മാധ്യമങ്ങളും ശത്രു വർഗ്ഗങ്ങളും കുപ്രചരണങ്ങൾ നടത്തുമ്പോൾ നിശബ്ദരായിരിക്കാൻ ഞങ്ങൾ ഒരുക്കമല്ല…. മരിക്കുന്ന നാൾ വരെ നേഞ്ചോട് ചേർത്ത് പിടിക്കും. ആ ധീരതയെ,………… അതിനെ നിങ്ങൾ വ്യക്തി ആരാധാനയായും വ്യക്തിപൂജയായും കണ്ടാലും. ഞങ്ങൾക്കൊര് ചൂക്കുമില്ല,,……✊?

ലാൽ സലാം ✊?????”