കേരളത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Monday, March 11, 2019

കേരളത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് ദേശീയ പാർട്ടിയാണ്. കോൺഗ്രസ് പട്ടിക പുറത്ത് വന്നാൽ തിരഞ്ഞെടുപ്പ് രംഗം ഉണരുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

രാവിലെയാണ് മുസ്ലീംലീഗ് സ്ഥാനാർത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും,ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട്ടെത്തി ഹൈദരലി തങ്ങളുടെ അനുഗ്രഹം വാങ്ങി യത്. ഇതോടെ ലീഗിന്റെ പ്രചരണത്തിന് തുടക്കമായി