കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണം ജനങ്ങളെ അവമതിപ്പ് ഉണ്ടാക്കി : പി കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Tuesday, October 8, 2019

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണം ജനങ്ങളെ അവമതിപ്പ് ഉണ്ടാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് ഭരണകാലത്ത് ഉണ്ടായിരുന്ന തൊഴിലവസരങ്ങൾ എല്ലാം ഈ ഗവൺമെൻറ് ഭരണകാലത്ത് നിലച്ചു എന്നും ഇന്നത്തെ കേന്ദ്ര സർക്കാരിൻറെ പോക്ക് ആശങ്കയും ഭീതിയും ജനിപ്പിക്കുന്ന തരത്തിൽ ആണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു സംസ്ഥാന സർക്കാരിന് ഒരു പദ്ധതി പോലും തങ്ങൾ പ്രായോഗികമാക്കി എന്ന് പറയുവാൻ യോഗ്യതയില്ലെന്നും ഇടതുപക്ഷ സർക്കാർ അഞ്ചുവർഷം വെറുതെ ചെലവഴിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു