പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Thursday, February 6, 2020

ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ പ്രതിപക്ഷമല്ല പ്രധാനമന്ത്രിയാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം കളവ് പ്രചരിപ്പുക്കയാണന്നും തെറ്റിദ്ധാരണ പരത്തുകയാണന്നുമുള്ള രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ സമരങ്ങളുടെ പേരില്‍ രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ പൗരത്വ സമരക്കാര്‍ക്ക് നേരെ നിറയൊഴിച്ചതും അതിന് ആഹ്വാനം ചെയ്തതും ആരാണന്ന് ലോകം കണ്ടതാണന്നും കളവ് പ്രചരിപ്പിക്കുമ്പോള്‍ താനിരിക്കുന്ന സ്ഥാനത്തിന്റെ പവിത്രതയെ മാനിക്കാനെങ്കിലും പ്രധാനമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.