ഉയർന്ന പോളിംഗ് ശതമാനം രാഹുൽ ഇഫക്ട് സംസ്ഥാനത്ത് പ്രതിഫലിച്ചതിന്‍റെ സൂചന: പികെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Wednesday, April 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗ് ശതമാനം രാഹുൽ ഇഫക്ട് സംസ്ഥാനത്ത് പ്രതിഫലിച്ചതിന്‍റെ സൂചനയെന്ന് പികെ കുഞ്ഞാലിക്കുട്ടി. ബി ജെ പി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. യുഡിഎഫിന്‍റെ സുവർണ്ണ കാലഘട്ടത്തിലേക്കുള്ള മടക്കമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും പികെ കുഞ്ഞാലിക്കുട്ടി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ഉയർന്ന പോളിംഗ് ശതമാനം രാഹുൽ ഗാന്ധി ഇഫക്ട് സംസ്ഥാനത്ത് പ്രതിഫലിച്ചുവെന്നതിന്‍റെ വ്യക്തമായ സൂചനയാണ്. വയനാട് പാർലമെന്‍റിൽ റെക്കാർഡ് ഭൂരിപക്ഷം രാഹുൽഗാന്ധിക്ക് ലഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ചവിജയം യുഡിഎഫിനുണ്ടാവുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. വോട്ടിംഗ് യന്ത്രത്തിലെ തിരിമറി കേരളത്തിൽ ആദ്യ സംഭവമാണ്. മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം വർധിക്കും. യുഡിഎഫിന്‍റെ സുവർണ കാലഘട്ടം മടങ്ങിയെത്തിയെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വോട്ടെടുപ്പിന് ശേഷമുള്ള കണക്കെടുപ്പുകൾ പൂർത്തിയാക്കുകയാണ് ഇനിയുള്ള പ്രധാനജോലി. അതിന് ശേഷം, പെരുന്നാൾ നോമ്പ് ആരംഭിക്കും, കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.