സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവമുള്ളതെന്ന് മുസ്ലിം ലീഗ്

Jaihind News Bureau
Thursday, February 13, 2020

സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവമുള്ളതെന്ന് മുസ്ലീം ലീഗ്. സംഭവം എൻഐഎ അന്വേഷിക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. യുഡിഎഫ് വിഷയത്തെ ഗൗരവത്തോടെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തോക്ക് കാണുന്നില്ല എന്നതല്ല, അതെങ്ങോട്ട് പോയെന്നതാണ് കാര്യം.
എൻഐഎക്കല്ലാതെ ഈ വിഷയം അന്വേഷിക്കാനാവില്ല. സിഎജി തന്നെ ഗൗരവമായി എടുത്തത് കൊണ്ടാണ് അസാധാരണമായി പത്രസമ്മേളനം നടത്തിയതെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.