ഡിജിപിക്കെതിരായ ആരോപണം : പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനൽകി; ഗവർണറെ കണ്ട് എൻഐഎ അന്വേഷണം ആവശ്യപ്പെടും

Jaihind News Bureau
Thursday, February 13, 2020

ഡിജിപിക്കെതിരായ ആരോപണങ്ങളെ സർക്കാരിനെതിരെ സജീവ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനൽകി. ഗവർണറെ കണ്ട് എൻഐഎ അന്വേഷണം ആവശ്യപ്പെടാനും നീക്കമുണ്ട്. ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി വേണം അന്വേഷണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണെന്നാണ് പോലീസ് വിശദീകരണം.