വന്‍വിവാദത്തിന്‍റെ നിഴലിലും സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക്

Jaihind News Bureau
Thursday, February 13, 2020

loknath-behra-dgp

പോലീസുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിന്‍റെ നിഴലില്‍ നില്‍ക്കേ സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക് പോകുന്നു. വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തമാസം 3,4,5 തീയതികളിലാണ് പോലീസ് മേധാവി വിദേശത്തേക്ക് പോകുന്നത്. യാത്രാച്ചെലവ് പൊതുഖജനാവില്‍ നിന്നും വഹിക്കും. ബെഹ്‌റയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തു വന്നത് ഇന്നലെയാണ്.

മാർച്ച് 3 മുതൽ 5 വരെ ബ്രിട്ടനിൽ നടക്കുന്ന ഹോം ഓഫീസ് സെക്യൂരിറ്റി ആൻഡ് പോലീസിംഗ് 2020 എക്സിബിഷനിൽ പങ്കെടുക്കാനാണ് ഡിജിപിക്ക് അനുമതി ലഭിച്ചത്.