പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം ഒന്നുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Wednesday, September 18, 2019

പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം ഒന്നുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. വന്ന ഫയൽ അംഗീകരിച്ചു എന്നുള്ളത് മാത്രമേ അദ്ദേഹം ചെയ്തുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി. ഊഹാപോഹങ്ങൾ വെച്ചിട്ട് അഭിപ്രായം പറയരുത്. ഇബ്രാഹിം കുഞ്ഞിനൊപ്പമാണ് യു ഡി എഫ്. നിരപരാധിത്വം തെളിയിക്കാൻ പൂർണ പിന്തുണ വേണ്ടെയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

മാണി സാറിന്റെ പാലായിൽ യു ഡി എഫ് നല്ല വോട്ടിന് ജയിക്കും. അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷത്തോടെ തന്നെയുഡിഎഫ് വിജയിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു.[yop_poll id=2]