തുഷാർ വെള്ളാപ്പള്ളിക്ക് തിരിച്ചടി; കേസ് തീരും വരെ തുഷാറിന് യു.എ.ഇ വിടാനാകില്ല

Jaihind Webdesk
Wednesday, August 28, 2019

ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി സമർപ്പിച്ച അപേക്ഷ അജ്മാൻ കോടതി തള്ളി . യാത്രാവിലക്ക് വിലക്ക് നീക്കാൻ സ്വദേശി പൗരന്റെ പാസ്പോർട്ട് ജാമ്യമായി നൽകി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ നീക്കം. ഇതിനായി അജ്മാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഇനി കേസിൽ ഒത്തുതീർപ്പുണ്ടാകുന്നതു വരെയോ കേസ് തീരും വരെയോ തുഷാറിന് യു. എ. ഇ വിടാനാകില്ല.