തുഷാറിന് എതിരെ ഇനി സിവിൽ കേസും : ചെക്ക് കേസിലെ കുരുക്ക് മുറുകുന്നു ; പുതിയ വഴിത്തിരിവിലേക്ക്

Elvis Chummar
Monday, September 2, 2019

ദുബായ്: വണ്ടി ചെക്ക് കേസിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് എതിരെ പരാതിക്കാരൻ നാസിൽ അബ്ദുല്ല സിവിൽ കേസ് ഫയൽ ചെയ്തു. ദുബായ് കോടതിയിലാണ് സിവിൽ കേസ് നൽകിയത്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു. അജ്‌മാൻ കോടതിയിൽ ക്രിമിനൽ കേസ് തുടരുന്നതിനിടെയാണ് പരാതിക്കാരന്‍ സിവിൽ കേസ് നൽകിയത്.