ചെക്ക് കേസിനെ വര്‍ഗീയവല്‍ക്കരിച്ചെന്ന് തുഷാര്‍; തന്‍റെ യാത്രാ വിലക്കിനായി നാസില്‍ നല്‍കിയ സിവില്‍ കേസ് കോടതി തള്ളിയെന്നും തുഷാര്‍ വെള്ളാപ്പള്ളി

Jaihind News Bureau
Tuesday, September 3, 2019

ദുബായ് : തനിക്ക് എതിരെയുള്ള ചെക്ക് കേസിനെ നാസില്‍ വര്‍ഗീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, തനിക്കെതിരെ യാത്രാ വിലക്ക് ആവശ്യപ്പെട്ട് നാസില്‍, ദുബായ് കോടതിയില്‍ നല്‍കിയ സിവില്‍ കേസ് , കോടതി തള്ളിയതായും തുഷാര്‍ അവകാശപ്പെട്ടു. കോടതിക്ക് പുറത്ത് ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറല്ല. എല്ലാ രേഖകളും തന്‍റെ കയ്യില്‍ ഉണ്ട്. അതിനാല്‍ കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നും തുഷാര്‍ ദുബായില്‍ പറഞ്ഞു.