
ദുബായ് : കുവൈത്തിലേക്ക് വെള്ളിയാഴ്ച രണ്ട് ഡ്രോണ്‍ ആക്രമണം നടന്നു. ഇറാഖില്‍ നിന്നും വിക്ഷേപിച്ച, രണ്ട് ഡ്രോണുകള്‍ വടക്കന്‍ അതിര്‍ത്തി പോസ്റ്റുകളില്‍ ആക്രമണം നടത്തിയെന്ന് കുവൈറ്റ് സ്ഥിരീകരിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫൈബര്‍-ഒപ്റ്റിക് വയര്‍-ഗൈഡഡ് സ്ഫോടകവസ്തു നിറച്ച ഡ്രോണുകളാണ് പതിച്ചത്. സംഭവത്തെ ‘ക്രിമിനല്‍ ആക്രമണം’ എന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചു. അതേസമയം, അധികാരികള്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി , കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കുവൈറ്റിന്റെ വടക്കന്‍ അതിര്‍ത്തി ലക്ഷ്യമിട്ടാണ് ആക്രണമെന്നും കുവൈറ്റ് സൈന്യം വ്യക്തമാക്കി.