വിവാഹദിനത്തില്‍ പ്രതിശ്രുത വരന്‍ കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Jaihind Webdesk
Wednesday, August 28, 2024

 

മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ്‌ ജിബിനെയാണ് (30) കൈയിലെ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ ശുചിമുറിയില്‍ കണ്ടെത്തിയത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം.

ഇന്ന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് കുളിക്കാനായി കയറിയ ജിബിനെ ഏറെ നേരമായിട്ടും കാണാതായതോടെ ബന്ധുക്കള്‍ നോക്കിയപ്പോഴാണ് ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം അറിയില്ലെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ – 1056, 0471- 2552056)