കൂടാത്തതായി റോയ് തോമസ് വധക്കേസിൽ സിലിയുടെ സഹോദരൻ സിജോയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Jaihind News Bureau
Saturday, November 2, 2019

കൂടാത്തതായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ സിലിയുടെ സഹോദരൻ സിജോയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപെടുത്തുന്നത്.  അതേസമയം ജോളിയെ ഇന്ന് അന്വേഷണ സംഘം മുക്കം എൻഐടി യിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. ആൽഫൈൻ വധക്കേസ് അന്വേഷിക്കുന്ന സംഘമാണ് എൻഐടിയിൽ എത്തിച്ചു തെളിവെടുക്കുന്നത്.

കേസിലെ മുഖ്യ പ്രതിയായ ജോളിയുടെ രണ്ട് മക്കള്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു എന്നിവരുടെ രഹസ്യ മൊഴികൾ വരും ദിവസങ്ങളിൽ അന്വേഷണസംഘം രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക.