മാത്യു മഞ്ചാടിയിലിനെ വധിച്ച കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jaihind News Bureau
Monday, November 4, 2019

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയെ ഇന്ന് നാലാമത്തെ കേസിൽ അറസ്റ്റ് ചെയ്യും. ജോളിയുടെ ഭർതൃമാതാവ് അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലിനെ വധിച്ച കേസിലാണ് അറസ്റ്റ്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തും. കോടതി അനുവദിക്കുകയാണെങ്കിൽ ഇന്ന് തന്നെ ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിന് പുറമേ കൂടത്തായിയിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം.
ജോളിയുടെ കൈയക്ഷരവും ഒപ്പും താമരശേരി കോടതി ഇന്ന് രേഖപ്പെടുത്തും. വ്യാജ ഒസ്യത്ത് ഉൾപ്പടെ സാബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.