സംസ്ഥാനത്ത് കർഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് മന്ത്രി; തെളിവ് നല്‍കിയിട്ടും സമയോചിത ഇടപെടൽ നടത്താത്ത സർക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തം

Jaihind Webdesk
Tuesday, March 5, 2019

സംസ്ഥാനത്ത് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകുന്നത് തെളിവുകൾ സഹിതം മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടും സംസ്ഥാനത്ത് കർഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് മന്ത്രി ഇ പി ജയരാജൻ. സംസ്ഥാനത്ത് കടക്കെണിയെ തുടർന്ന് കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിയുടെ പ്രസ്താവന വിവാദമാവുകയാണ്. സർക്കാരിന്‍റെ നിർദ്ദേശങ്ങൾ കണക്കിലെടുക്കാതെ ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകുമ്പോഴും സമയോചിതമായ ഇടപെടൽ നടത്താത്ത സർക്കാര്‍ നിലപാട് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്.