രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു; പിറന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സോണിയ ഗാന്ധി

Jaihind News Bureau
Sunday, December 8, 2019

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെയും ബലാത്സംഗ കേസുകളുടെയും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി ജന്മദിനം ആഘോഷിക്കില്ല.

തിങ്കളാഴ്ച സോണിയ ഗാന്ധിക്ക് 73 വയസ്സ് തികയും. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്‍റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്‍റെയും പശ്ചാത്തലത്തിലാണ് സോണിയ പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചത്.

രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.